യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

0
130

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍  മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു തീപിടുത്തം. അഗ്നിശമന സേന കുത്തിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടങ്ങി. ആറ് അഗ്നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. എന്നാല്‍ അഞ്ച് സ്ഥാപനങ്ങള്‍ അപ്പോഴേക്കും പൂര്‍ണമായി കത്തിനശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here