റിയാദിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

0
156

ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മൂന്നു വയസ്സായ മകള്‍ മറിയം രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, നാലുവയസ്സായ മകന്‍ അമ്മാര്‍ എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുൽ റഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഉംറക്ക് പുറപെട്ടത്. യാത്ര പുറപ്പെട്ട് അൽപ സമയം കഴിഞ്ഞപ്പോഴേക്കും എതിരെ വന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ച കാറിൽ ഇടിച്ചായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.

ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മൂന്നു വയസ്സായ മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, നാലു വയസ്സായ മകൻ അമ്മാർ അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്. കുടുംബ സുഹൃത്തുക്കൾ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here