ആദ്യമായി എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് സ്വന്തമായത് റേ‌ഞ്ച് റോവര്‍ ആഡംബര കാര്‍

0
235

അബുദാബി: ഏപ്രില്‍ മൂന്നിന് നടന്ന കഴിഞ്ഞ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കിയത് അരുണ്‍ ജോസഫ് എന്ന പ്രവാസിയായിരുന്നു. ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ അന്ന് ഭാഗ്യം തേടിയെത്തിയത്. 16 വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ അരുണ്‍, ഭാര്യയ്ക്കും ഒരു വയസുള്ള കുട്ടിയ്ക്കും ഒപ്പം അബുദാബിയില്‍ താമസിക്കുകയാണ്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡ്രീം കാര്‍ നറുക്കെടുപ്പിലെ വിജയി താനായിരിക്കുമെന്ന ഒരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. അപ്പോള്‍ തന്നെ ഒരു ടിക്കറ്റെടുത്ത് ജീവിതത്തില്‍ ആദ്യമായി അദ്ദേഹം ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിച്ചു. അധികം വൈകിയില്ല, നറുക്കെടുപ്പ് ദിവസം തന്നെ പുതിയ റേഞ്ച് റോവര്‍ കാറിന്റെ വിജയി മറ്റാരുമല്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളും അദ്ദേഹത്തെ തേടിയെത്തി.

ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, കാര്‍ വിറ്റ് ആ പണം തന്റെ കുട്ടിയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കന്നതെന്ന് അദ്ദേഹം പറ‌ഞ്ഞു. ഇനിയും ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അറിയിച്ച അദ്ദേഹം മേയ് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് ഇതിനോടകം തന്നെ വാങ്ങിക്കഴിഞ്ഞു.

അരുണിനെപ്പോലെ ഏപ്രില്‍ മാസത്തിലുടനീളം ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത നറുക്കെടുപ്പില്‍ മസെറാട്ടി ഗിബ്ലി കാറ്‍ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. മേയ് മാസത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാവട്ടെ ആഡംബര കാറായ റേഞ്ച് റോവല്‍ വേലാറാണ് ജൂണ്‍ മൂന്നിനുള്ള നറുക്കെടുപ്പില്‍ സമ്മാനമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കുക. 150 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസ് ടിക്കറ്റിന്റെ വില. ക്യാഷ് പ്രൈസ് ടിക്കറ്റുകളെപ്പോലെ തന്നെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ ഒരു ടിക്കറ്റ് ഇതിലും സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റിലൂടെയോ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ഡ്രീം കാര്‍ ടിക്കറ്റുകള്‍ എടുക്കാം. അതേസമയം ബിഗ് ടിക്കറ്റിന്റേതല്ലാത്ത മറ്റ് വെബ്‍സൈറ്റുകളിലൂടെയോ ഗ്രൂപ്പുകളിലൂടെയോ ടിക്കറ്റെടുക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അങ്ങനെ കിട്ടുന്ന ടിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിഗ് ടിക്കറ്റിനെക്കുറിച്ചും വരാനിരിക്കുന്ന നറുക്കെടുപ്പുകളെ കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യാനും ബിഗ് ടിക്കറ്റ് സംഘാടകര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here