തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര അദാലത്തിന് അപേക്ഷിക്കാന്‍ 20 രൂപ ഫീസ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാനാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.
എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനാണ് ഫീസ് നിശ്ചയിച്ച് ഐടി വകുപ്പ് ഉത്തരവിറക്കിയത്. ഓരോ അപേക്ഷയ്ക്കും 20 രൂപയാണ് സര്‍വീസ് ചാര്‍ജ് ആയി നിശ്ചയിച്ചിരിക്കുന്നത്.
ഇതിന് പുറമേ അപേക്ഷ സമര്‍പ്പിക്കുന്നതിന് രേഖകള്‍ കൂടി ആവശ്യമാണ്. രേഖകള്‍ സ്‌കാന്‍ ചെയ്യുന്നതിന് മൂന്ന് രൂപയാണ് ഈടാക്കുക. അതായത് ഓരോ രേഖ സ്‌കാന്‍ ചെയ്യുന്നതിനും പേജ് ഒന്നിന് മൂന്ന് രൂപ വീതം നല്‍കണം. പ്രിന്റ് എടുക്കേണ്ടതുണ്ടെങ്കില്‍ ഓരോ പേജിനും മൂന്ന് രൂപ വീതം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.