മൂന്നാം തവണയും പതിനഞ്ചുകാരനായ കാമുകനൊപ്പം നാടുവിട്ടു, പതിനാലുകാരിയെ ഇത്തവണ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്

0
225

തൊടുപുഴ: മൂന്നാം തവണയും 15കാരനൊപ്പം നാടുവിട്ട മൂലമറ്റം സ്വദേശിനിയായ 14കാരിയെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്നാണ് പെൺകുട്ടിയെയും കൗമാരക്കാരനെയും പൊലീസ് കണ്ടെത്തിയത്.

മൂന്നാം തവണയാണ് പെൺകുട്ടി വീട് വിട്ട് ഇതേ ആൺകുട്ടിക്കൊപ്പം പോകുന്നത്. ആദ്യം ആയവനയിൽ ആയിരുന്നു പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് കല്ലൂർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടി മൂവാറ്റുപുഴ സ്വദേശിയായ 15 കാരനുമൊത്ത് നാടു വിട്ടതാണെന്നു കണ്ടെത്തി തിരികെയെത്തിച്ചിരുന്നു.

പിന്നീട് മൂലമറ്റത്ത് ഇവർ താമസത്തിനെത്തിയ ശേഷം രണ്ടാം തവണയാണ് പെൺകുട്ടി വീട് വിട്ടുപോകുന്നത്. രണ്ട് തവണയും 15 കാരനും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതോടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കാഞ്ഞാർ എസ്‌.ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്ന് ഇവരെ കണ്ടെത്തിയ പൊലീസ് തിരികെയെത്തിച്ച് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here