എലത്തൂർ ട്രെയിനിലെ തീവെപ്പ്; രണ്ടും ഒരാൾ, സ്ഥീരികരിച്ച് ദില്ലി പൊലീസ്

0
265

ദില്ലി: ദില്ലിയിൽ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയിൽ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാൾ തന്നെയാണെന്ന് ദില്ലി പൊലീസ്. ഷഹീൻ ബാഗിലെ പരിശോധന പൂർത്തിയായി. അന്വേഷണം തുടരുമെന്നും മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിലാണെന്നും ദില്ലി പൊലീസ് അറിയിച്ചു. ദില്ലിയിൽ നിന്ന് കാണാതായ യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം, എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വനി  വൈഷ്ണവ് രം​ഗത്തെത്തി. ഇന്നലെ അർദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു. പ്രതിയെ പിടികൂടിയെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. ഉടൻ തന്നെ കേരളത്തിലെത്തിക്കുമെന്നും അനിൽകാന്ത് കൂട്ടിച്ചേർത്തു.

ഇന്നലെ പ്രതി രത്നഗിരിയിൽ ഉണ്ടന്ന് ഇന്റലിജൻസിന് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ തിരച്ചിൽ നടത്തിയത്. സിവിൽ ആശുപത്രിയിൽ തലയ്ക്കേറ്റ പരുക്കിന് ചികിത്സ തേടുകയായിരുന്നു പ്രതി. പൊലീസ് എത്തുന്നതിന് മുൻപ് അവിടെ നിന്ന് മുങ്ങിയ ഇയാളെ തുടർന്ന് രത്നഗിരി സ്റ്റേഷനിൽ നിന്നാണ് പിടികൂടുന്നത്. ഏപ്രിൽ രണ്ടിന് നടന്ന സംഭവത്തിൽ നാലാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here