‘ദി കേരളാ സ്റ്റോറിക്ക് അനുമതി നൽകരുത്’; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

0
138

കണ്ണൂർ: ദി കേരളാ സ്റ്റോറി എന്ന സിനിമക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വെറുപ്പും കളവും മാത്രമാണ് ആ സിനിമ. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നൽകരുത്. ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു. കണ്ണൂരിൽ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പ്രദർശനാനുമതി നൽകരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സിനിമക്കെതിരെ വിമർശനം വ്യാപകമാവുന്നതിനിടെയാണ് കാന്തപുരത്തിൻ്റേയും വിമർശനം വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here