താജ്മഹല്‍ പൊളിച്ച് ക്ഷേത്രം പണിയണം, ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണം- BJP MLA

0
263

ഗുവാഹത്തി: മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന്‌ അസമിലെ ബി.ജെ.പി. എം.എല്‍.എ. രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

‘താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണം. ലോകത്തെ മറ്റ് സ്മാരകങ്ങള്‍ക്കൊന്നും അടുക്കാന്‍ കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യകളായിരിക്കണം രണ്ട് ക്ഷേത്രങ്ങള്‍ക്കുമുണ്ടായിരിക്കേണ്ടത്’- രൂപ് ജ്യോതി പറഞ്ഞു.

മുംതാസിന്റെ മരണശേഷം ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോടത്ര സ്‌നേഹമുണ്ടായിരുന്നെങ്കില്‍ വീണ്ടുമെന്തിനാണ് വിവാഹം കഴിച്ചത്? ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്നും രൂപ് ജ്യോതി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കി എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി. വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. ഇതിനു പിന്നാലെയാണ് എം.എല്‍.എ.യുടെ വിവാദ പരാമര്‍ശം.

 

LEAVE A REPLY

Please enter your comment!
Please enter your name here