നിന്നെ പോലെ നാണംകെട്ട ഒരു ക്രിക്കറ്റ് താരം ഉണ്ടായിട്ടില്ല, എങ്ങനെ സാധിക്കുന്നു ഈ രീതിയിൽ വെറുപ്പിക്കാൻ; രാജസ്ഥാൻ താരത്തിന് വിമർശനം

0
129

രാജസ്ഥാൻ റോയൽസ് (ആർആർ) താരം റിയാൻ പരാഗ് അടുത്തിടെ ട്വിറ്ററിൽ പങ്കിട്ട ഒരു വിഡിയോയിൽ താരം നെറ്റ്സിൽ വിയർപ്പൊഴുക്കുന്നതും സിക്സുകളും ഫോറുകളും യദേഷ്ടം അടിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തത്. സാധാരണ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ കിട്ടുന്ന റിയാക്ഷൻ ഒന്നും ആയിരുന്നില്ല കമന്റ് ബോക്സിൽ നിറഞ്ഞത്. മറിച്ച് എല്ലാവരും താരത്തെ കുറ്റപ്പെടുത്തലുകൾ കൊണ്ട് മൂടുകയാണ് ചെയ്തത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി), ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) എന്നിവയ്‌ക്കെതിരായ മത്സരങ്ങളിൽ നിന്ന് 21 കാരനെ ഒഴിവാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പോസ്റ്റ് വന്നത്. പരിചയമില്ലാത്തവർക്കായി, ഐപിഎൽ 2023-ൽ രാജസ്ഥാന് വേണ്ടി കാര്യമായ ഒന്നും ചെയ്യാൻ താരത്തിന് ആയിട്ടില്ല. 5 മത്സരങ്ങളിൽ നിന്ന് 54 റൺസ് മാത്രമാണ് നേടാനായത്.

വര്ഷങ്ങളായി രാജസ്ഥൻ ടീമിൽ കളിച്ചിട്ടും ഇതുവരെ ഒരു മാൻ ഓഫ് ദി മാച്ച് പ്രകടനം ഒഴിച്ച് കാര്യമായ പ്രകടനമോനും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല .രാജസ്ഥാന്റെ മത്സരങ്ങളിൽ ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് റിയാൻ പരാഗിനെ ട്വിറ്ററിൽ ആരാധകർ ട്രോളി, അതേസമയം ചിലർ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ താഴെ- “ഒരു ഓവറിൽ 4 സിക്സ് അടിക്കുന്നത് എളുപ്പം അല്ലെ എന്ന് ചോദിച്ചു ട്രോളി.

ഫീൽഡിംഗിൽ താരം നല്ല മികവ് കാണിക്കുന്നുണ്ടെങ്കിലും ബാറ്റിംഗിൽ ദയനീയമാണ് അവസ്ഥ. നെറ്റ്സിൽ താരം ഫോമിൽ ആണെങ്കിൽ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ഇനി മുതൽ നെറ്റ് കൂടി കൊടുത്ത് വിടുക ആ ബാറ്റിൽ നിന്ന് റൺ ഒഴുകുന്നത് നമുക്ക് കാണാമല്ലോ എന്നാണ് ആരാധകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here