എലത്തൂർ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് വീണ്ടും ട്രെയിനിൽ യാത്രക്കാർക്ക് നേരെ ആക്രമണം,​ സ്ത്രീകളുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു,​ മദ്യലഹരിയിലായിരുന്ന അക്രമികൾ രക്ഷപ്പെട്ടു

0
166

തിരുവനന്തപുരം : എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് വീണ്ടും ട്രെയിനിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം. പുനലൂർ – മധുര പാസഞ്ചറിലാണ് സംഭവം. എ​സ്-6​ ​റി​സ​ർ​വേ​ഷ​ൻ​ ​കോ​ച്ചി​ലെ​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്ന​ ​പു​ന​ലൂ​ർ​ ​ആ​വ​ണീ​ശ്വ​രം​ ​സ്വ​ദേ​ശി​ ​മോ​ഹ​ന​ൻ​ ​പി​ള്ള​യ്ക്കും​ ​ഭാ​ര്യ​യ്ക്കും​ ​മ​ക​ൻ​ ​റി​നു​വി​ന്റെ​ ​ഭാ​ര്യാ​മാ​താ​വി​നും​ ​നേ​രെ​യാ​ണ് ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ​പു​ന​ലൂ​രി​ൽ​ ​നി​ന്നും​ ​പേ​ട്ട​ ​പാ​ൽ​കു​ള​ങ്ങ​ര​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​റി​നു​വി​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​വ​രി​ക​യാ​യി​രു​ന്നു​ ​ഇ​വ​ർ.

ഇ​ന്ന​ലെ​ ​രാ​ത്രി​ 7.40​ ​ന് ​ട്രെ​യി​ൻ​ ​ചി​റ​യി​ൻ​കീ​ഴ് ​റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ​ ​വി​ട്ട​തു​മു​ത​ലാ​ണ് ​സം​ഭ​വം.​ 8.18​ന് ​ട്രെ​യി​ൻ​ ​പേ​ട്ട​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തും​വ​രെ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​അ​ക്ര​മം​ ​നേ​രി​ടേ​ണ്ടി​വ​ന്നു. ട്രെ​യി​ൻ​ ​ചി​റ​യി​ൻ​കീ​ഴ് ​വി​ട്ട​പ്പോ​ൾ​ ​മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​ ​ര​ണ്ടു​പേ​ർ​ ​ഇ​വ​രു​ടെ​ ​സ​മീ​പ​ത്തേ​ക്ക് ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യം​ ​പ​ര​സ്പ​രം​ ​വ​ഴ​ക്കു​കൂ​ടു​ന്ന​താ​യി​ ​ഭാ​വി​ച്ച​ ​അ​ക്ര​മി​ക​ൾ​ ​പെ​ട്ടെ​ന്ന് ​സ്ത്രീ​ക​ളു​ടെ​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​ബാ​ഗ് ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​മോ​ഹ​ന​ൻ​പി​ള്ള​ ​ഇ​ത് ​ത​ട​ഞ്ഞു.​ ​തു​ട​ർ​ന്ന് ​അ​ക്ര​മി​ക​ൾ​ ​മോ​ഹ​ന​ൻ​പി​ള്ള​യേ​യും​ ​സ്ത്രീ​ക​ളേ​യും​ ​അ​സ​ഭ്യം​പ​റ​യു​ക​യും​ ​കൈ​യേ​റ്റ​ത്തി​ന് ​ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തേ​ ​കോ​ച്ചി​ൽ​ ​യാ​ത്ര​ചെ​യ്ത​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​യും​ ​കു​ടും​ബ​വും​ ​ഇ​ട​പെ​ട്ട് ​അ​ക്ര​മി​ക​ളെ​ ​പി​ന്തി​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​വ​രെ​യും​ ​ഇ​വ​ർ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി ട്രെ​യി​ൻ​ ​പേ​ട്ട​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​മോ​ഹ​ന​ൻ​പി​ള്ള​ ​അ​വ​സാ​ന​ ​കോ​ച്ചി​ൽ​ ​നി​ന്ന് ​ആ​ർ.​പി.​എ​ഫു​കാ​രെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നെ​ങ്കി​ലും​ ​അ​പ്പോ​ഴേ​ക്കും​ ​അ​ക്ര​മി​ക​ൾ​ ​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.​സം​ഭ​വ​ത്തി​ൽ​ ​ആ​ർ​ക്കും​ ​കാ​ര്യ​മാ​യ​ ​പ​രി​ക്കി​ല്ല.​ ​ സ​ഹാ​യ​ത്തി​നാ​യി​ ​റെ​യി​ൽ​അ​ല​ർ​ട്ടി​ലും​ ​ആ​ർ.​പി.​എ​ഫ് ​ക​ൺ​ട്രോ​ളി​ലും​ ​യാ​ത്ര​ക്കാ​ർ​ ​ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും​ ​യ​ഥാ​സ​മ​യം​ ​എ​ത്തി​യി​ല്ലെ​ന്ന് ​ആ​രോ​പ​ണ​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here