അതിഖ് അഹ്‌മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്

0
253

മുൻ എംപിയും ഗുണ്ടാ തലവനുമായ അതിഖ് അഹ്‌മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്. പ്രയാഗ് രാജിലെ അഭിഭാഷൻ്റെ വീടിനു പുറത്തേക്കാണ് നാടൻ ബോംബേറുണ്ടായത്. പ്രദേശത്ത് ആശങ്കയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കില്ല. (bomb Atiq Ahmed lawyer)

അതിഖ് അഹമ്മദും സഹോദരൻ അഷറഫ് അഹമ്മദും പ്രയാഗ് രാജിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തുവന്നു. ക്രമസമാധാന പാലനത്തിൽ യോഗി ആദിത്യനാഥ് സർക്കാറിന്റെ വൻ പരാജയമാണ് ഇത്. യോഗി രാജിവയ്ക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും ആരോപിച്ച ഒവൈസി, 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചത് മുതൽ ഇത് തുടരുകയാണെന്ന് പറഞ്ഞു. സംഭവത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയർത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സുപ്രിംകോടതി സ്വമേധയാ വിഷയം ഏറ്റെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ആ സംഘത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉണ്ടാകാതിരിക്കുകയും വേണം. ഞാൻ സുപ്രിം കോടതിയിൽ അപേക്ഷിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.

അതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത് പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികൾ മൊഴിനൽകി. അതിഖ് – അഷ്റഫ് ഗ്യാങിനെ പൂർണമായി ഉന്മൂലനം ചെയ്യുകയെന്നതും പ്രശസ്തിയുമായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പറഞ്ഞതായി എഫ്ഐആറിൽ സൂചിപ്പിക്കുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് അറിഞ്ഞതോടെ മാധ്യമപ്രവർത്തകരായി ആൾക്കൂട്ടത്തിൽ നുഴഞ്ഞുകയറി ഇവരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നും ഇവർ മൊഴിനൽകി.

പ്രയാഗ് രാജിലെ ഒരു ഹോട്ടലിൽ ഇവർ രണ്ട് ദിവസം താമസിച്ചു എന്നാണ് റിപ്പോർട്ട്. ഇവിടെ വച്ചാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. ഈ ഹോട്ടൽ അന്വേഷണ സംഘം പരിശോധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here