കേരളമടക്കം ഇസ്ലാമിക രാജ്യമാകുമെന്ന വിവാദ പ്രസ്താവന; എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി

0
333

ഹൈദരാബാദ്: വിവാദ പ്രസംഗത്തിൻറെ പേരിൽ എംഎൽഎ രാജാ സിംഗിനെ ബിജെപി സസ്പെൻഡ് ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം നടത്തിയ റോഡ് ഷോയിൽ രാജാ സിംഗ് പ്രസം​ഗിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് സസ്പെൻഷൻസ്. പ്രസം​ഗത്തിൽ മുസ്ലീം സമൂഹത്തെ അപമാനിക്കുന്ന തരം പ്രസ്താവനകളുംരാജാ സിംഗ് നടത്തി.

Also Read: ഇത്തരം യുപിഐ ഇടപാടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ചാർജ് ഈടാക്കും

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും രാജാ സിംഗ് പ്രസ്താവന നടത്തി. തുടർന്ന് തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഹൈദരാബാദ് അഫ്സൽ ഗുഞ്ജ് പൊലീസ് കേസെടുത്തത്. പിന്നാലെയാണ് എംഎൽഎയെ ബിജെപി സസ്പെൻഡ് ചെയ്തത്. നിരന്തരമായി വിവാദ പ്രസ്താവനകൾ നടത്തുന്ന നേതാവാണ് രാജാ സിം​ഗ്.

 

LEAVE A REPLY

Please enter your comment!
Please enter your name here