ഓഫിസിൽ ടിവി കണ്ടുകൊണ്ടിരിക്കെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു, അക്രമികളെ തിരഞ്ഞ് പൊലീസ്

0
245

ദില്ലി: ദില്ലിയിൽ ബിജെപി നേതാവിനെ ഓഫിസിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവ് സുരേന്ദ്ര മതിയാലയാണ് കൊല്ലപ്പെട്ടത്.  വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രാത്രി 7:30 ഓടെ സുരേന്ദ്രയും മരുമകനും ദ്വാരകയിലെ ഓഫിസിൽ ടിവി കാണുകയായിരുന്നു. ഇതിനിടയിൽ മുഖം മറച്ചെത്തിയ രണ്ടുപേർ ബിജെപി നേതാവിനെ മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തു. കൊലപാതകികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ആകെ മൂന്ന് അക്രമികളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർ സുരേന്ദ്രയെ കൊല്ലാൻ ഓഫീസിൽ കയറിയപ്പോൾ ഒരാൾ ബൈക്കുമായി കെട്ടിടത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം മൂന്നുപേരും ബൈക്കിലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. തന്റെ പിതാവിന് ആരുമായും ശത്രുതയില്ലെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടവരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രയുടെ മകൻ പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നി​ഗമനം. കൊല്ലപ്പെട്ട നേതാവിന് സ്വത്ത് തർക്കമുണ്ടായിരുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊലപാതകികളെ പിടികൂടാൻ ദില്ലി പൊലീസ് അഞ്ച് ടീമുകളെ നിയോ​ഗിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹർഷവർദ്ധൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here