ചതുരത്തിലുള്ള ചക്രങ്ങളുമായി ഒരു സൈക്കിൾ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

0
235

സാങ്കേതികവിദ്യ ഓരോ നിമിഷവും വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, എത്രമാത്രം സാങ്കേതികപരമായി വളർന്നാലും വട്ടത്തിലുള്ള ചക്രത്തിന് പകരം ചതുരത്തിൽ ചക്രമുള്ള ഒരു സൈക്കിളിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ ആകുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ചതുരത്തിലുള്ള ചക്രം കൊണ്ടും സൈക്കിൾ ചവിട്ടാം എന്ന്  തെളിയിക്കുകയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. ഈ വീഡിയോയിൽ ഉള്ള സൈക്കിളിന് അതിന്റെ രണ്ട് ചക്രങ്ങളും ചതുരത്തിലാണ്.

വട്ടത്തിലുള്ള ചക്രത്തിന് പകരം ചതുരത്തിലുള്ള ചക്രം എന്ന ബദൽ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത് എഞ്ചിനീയർ സെർജി ഗോർഡീവ്  ആണ്. സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കുന്ന ക്യൂ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. ചതുരത്തിലുള്ള ചക്രങ്ങളോടുകൂടിയ ഇദ്ദേഹത്തിൻറെ സൈക്കിൾ പുനർനിർമാണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വട്ടത്തിലുള്ള ചക്രങ്ങളുള്ള സൈക്കിൾ എങ്ങനെയാണോ ചവിട്ടി ചലിപ്പിക്കാൻ കഴിയുന്നത് അതുപോലെ തന്നെ തൻറെ ചതുരത്തിലുള്ള ചക്രമുള്ള സൈക്കിളും പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഈ സൈക്കിളിന്റെ മുഴുവൻ വീഡിയോയും ക്യൂ എന്ന യൂട്യൂബ് ചാനലിലൂടെ സെർജി ഗോർഡീവ് പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോയിൽ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ ഒരാൾ ഈ സൈക്കിൾ ചവിട്ടി നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.

നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ച ഈ വീഡിയോയ്ക്ക് വലിയ അഭിനന്ദനങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങൾ ഇനിയും ഉണ്ടാകണമെന്നാണ് ചില ഉപയോക്താക്കൾ കുറിച്ചത്.  ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here