ഒന്ന് ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ കോടീശ്വരനായി ഹോം ഗാര്‍ഡ്! കൂടെ ഒരു ലക്ഷ്വറി കാറും, തുണച്ചത് ചെന്നൈ-ലഖ്നൗ മത്സരം

0
275

ഗോരഖ്പുര്‍: തനിക്ക് ഇത്രയും ഭാഗ്യമുണ്ടായിരുന്നോ… ഗോരഖ്പുരിലെ സിക്രഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ വിവേകാനന്ദ് സിംഗ് തനിക്ക് കൈവന്ന മഹാഭാഗ്യത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരനായി മാറിയാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാനാവില്ലല്ലോ. തിങ്കളാഴ്ച ഒന്ന്  ഉറങ്ങാൻ കിടന്നപ്പോള്‍ വിവേകാനന്ദ് ഹോം ഗാര്‍ഡ് ജോലി ചെയ്ത് ജീവിച്ചിരുന്ന സാധാരണക്കാരനായിരുന്നു.

എന്നാല്‍, നാല് മണിക്കൂര്‍ ഉറങ്ങി രാത്രി 12 മണിക്ക് എഴുന്നേറ്റ് മൊബൈല്‍ നോക്കിയപ്പോഴാണ് തന്‍റെ ജീവിതമാകെ മാറിയെന്ന് വിവേകാനന്ദിന് മനസിലാക്കിയത്. കോടീശ്വരൻ മാത്രമല്ല, ഒരു ലക്ഷ്വറി കാറിന്‍റെ ഉടമ കൂടിയായി വിവേകാനന്ദ് സിംഗ് മാറി. ഹോം ഗാര്‍ഡ് ജോലി ചെയ്യുന്നതിനൊപ്പം ഓണ്‍ലൈൻ ആപ്പിലൂടെ ബെറ്റിംഗ് ഗെയിം വിവേകാനന്ദ് സിംഗ് കളിക്കുന്നുണ്ടായിരുന്നു. ആറ് മാസമായി വിവേകാനന്ദ് ഈ ഗെയിം കളിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും ഏറ്റുമുട്ടിയപ്പോള്‍ ബെറ്റ് വച്ച ശേഷം വിവേകാനന്ദ് ഉറങ്ങി. തുടര്‍ന്ന് 12 മണിക്ക് ഏഴുന്നേറ്റ് മൊബൈല്‍ നോക്കിയപ്പോഴാണ് താനൊരു കോടീശ്വരനായി മാറിയെന്ന് മനസിലായത്. ഒരു കോടി രൂപയും ലക്ഷ്വറി കാറും വിജയിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശം ഉണ്ടായിരുന്നത്. ഐജി ഓഫീസിൽ നിന്ന് വരെ ഈ വിവരം അറിഞ്ഞ് വിളിച്ച് അഭിനന്ദിച്ചുവെന്ന് വിവേകാനന്ദ് സിംഗ് പറഞ്ഞു.

കോടീശ്വരനായിട്ടും തന്‍റെ ഹോം ഗാര്‍ഡ് ജോലി ഉപേക്ഷിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ലഭിക്കുന്ന തുക ഉപയോഗിച്ച് ഭാവിയിലേക്കായി ഭൂമിയോ വീടോ വാങ്ങും. കൃഷിക്ക് വേണ്ടിയും പണം ചെലവാക്കും.  ഇത്രയധികം പണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ടീമുകളിട്ട് കുട്ടികള്‍ ഓണ്‍ലൈൻ ആപ്പ് വഴി കളിക്കുന്നത് കണ്ടാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്നും വിവേകാനന്ദ് സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here