പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച; ബെംഗളൂരു മെട്രോ സ്‌റ്റേഷന്‍ വെള്ളത്തില്‍

0
164

ബെംഗളൂരു: ബെംഗളൂരുവില്‍ തുടരുന്ന മഴയില്‍ നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്‌റ്റേഷന്‍ വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാമനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് പുതുപുത്തന്‍ മെട്രോ സ്‌റ്റേഷന്‍ വെള്ളക്കെട്ടിലായത്.

4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ്ഫീല്‍ഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റര്‍ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്‌ഫോമും ടിക്കറ്റ് കൗണ്ടറുമുള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെള്ളത്തിലാണ്.

സ്‌റ്റേഷന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പണി പൂര്‍ത്തിയാകും മുമ്പ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്തതാണോയെന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here