‘ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം കടുത്തത്; ഉടന്‍ കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം; വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്കില്‍ മരിക്കും’

0
273

വന്ദേ ഭാരതിലെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ് ഏഴുത്തുകരനായ ബഷീര്‍ വള്ളിക്കുന്ന്. ഒരു വിധത്തില്‍ ആ വാര്‍ത്ത പറഞ്ഞൊപ്പിക്കാന്‍ അയാള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ്. പറ്റിയാല്‍ അയാളെ ഉടനെ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം. വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്ക് വന്ന് മരിക്കുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വന്ദേ ഭാരതിലെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ്.
ചോര്‍ച്ചയുണ്ടെന്ന് പറഞ്ഞു. അടുത്ത ശ്വാസത്തില്‍ തന്നെ എന്നാല്‍ ചോര്‍ച്ച അത്ര ഗുരുതരമല്ല എന്നും ഇതുപോലുള്ള ചോര്‍ച്ചകള്‍ സാധാരണമാണെന്നും പറഞ്ഞു..

പിന്നെയും പുള്ളിക്കൊരു സംശയം.. മോദി മാമന്‍ ഉണ്ടാക്കിയ വണ്ടിയല്ലേ, ചോര്‍ച്ചയുണ്ടെന്ന് വന്നാല്‍ അത് മോശമല്ലേ.. ഫേസ്ബുക്കിലെ നേരോടെ നിര്‍ഭയം കവര്‍ പേജൊക്കെ മാറ്റി മോഡി മാമന്റെ പേജാക്കി മാറ്റിയ ദിവസം തന്നെ ചോര്‍ച്ചയുണ്ടെന്ന് പറഞ്ഞാല്‍ മാമന്‍ പിണങ്ങിയാലോ.. പുതിയ ട്രെയിനുകളില്‍ ഇതുപോലുള്ള ചോര്‍ച്ച പതിവാണെന്നും ?? അത് ഉടന്‍ റിപ്പയര്‍ ചെയ്യുമെന്നും അതിനുള്ള സംഘം എത്തിയിട്ടുണ്ടെന്നും മൂന്നോ നാലോ തവണ ആവര്‍ത്തിച്ചു..
ഒരു വിധത്തില്‍ ആ വാര്‍ത്ത പറഞ്ഞൊപ്പിക്കാന്‍ അയാള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ്. പറ്റിയാല്‍ അയാളെ ഉടനെ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം. വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്ക് വന്ന് മരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here