ഇവരാണ് യഥാര്‍ത്ഥ ഹീറോ ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്

0
223

സാമൂഹിക മാധ്യമങ്ങളിൽ ഭക്ഷണവീഡിയോകൾ വൈറലാകുന്നത് പതിവാണ്. അതിൽ നമ്മളെ പ്രചോദിപ്പിക്കുന്ന തരം മനുഷ്യരുടെ കഥകളും വിഷയമായി വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

പഴങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത്. ആളുകൾ വലിച്ചെറിയുന്ന ഇലകളും മറ്റും ശേഖരിച്ച് ചവറ്റുകുട്ടയിൽ തള്ളുകയാണ് അവർ. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

കർണാടകയിലെ അങ്കോള ബസ് സ്റ്റാൻഡിൽ പഴങ്ങൾ വിൽക്കുന്ന സ്ത്രീയാണിവർ. ഇലകളിൽ പൊതിഞ്ഞാണ് ഇവർ പഴങ്ങൾ വിൽക്കുന്നത്. എന്നാൽ ഇവരിൽ നിന്നും പഴങ്ങൾ വാങ്ങിയവരിൽ പലരും ഇലകൾ ബസിന്റെ ജനാലകളിൽ നിന്ന് പുറത്തേയ്ക്ക് അലക്ഷ്യമായി എറിയും. ഇത് കാണുന്ന ഈ സ്ത്രീ നിലത്തു നിന്നും അവ പെറുക്കിയെടുത്ത് അടുത്തുള്ള ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഇവരെപ്പോലെയുള്ളവരാണ് യഥാർത്ഥ ഹീറോ’ എന്നാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചത്. കൂടാതെ ഇവർ ആരാണെന്നും അദ്ദേഹം അന്വേഷിച്ചു. ഇവരുടെ പ്രവൃത്തി അഭിനന്ദിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ പ്രദേശത്ത് താമസിക്കുന്ന ഒരാളെ കണ്ടെത്താൻ കഴിയുമോ, അവരെ ബന്ധപ്പെടാൻ കഴിയുമോ?’-തുടങ്ങിയ വിവരങ്ങളും അദ്ദേഹം ആരാഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here