‘കണ്ണൂരിൽ മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാ കഴിക്കുന്നത്, ഇപ്പോഴും മാറ്റമില്ല’; നിഖില

0
216

ലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് നിഖില വിമൽ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം. തന്റേതായ നിലപാടുകൾ മടി കൂടാതെ പറയുന്ന വ്യക്തി കൂടിയാണ് നിഖില. ഇപ്പോഴിതാ തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും നിഖില പറയുന്നു. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല’ എന്ന് നിഖില പറയുന്നു.

ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്നാണ് താമസിക്കുന്നതെന്നും താരം പറയുന്നു. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവര്‍ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും എന്നും നിഖില പറയുന്നു. അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ​ഗ്യാലറിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖിലയുടെ പ്രതികരണം.

നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ  പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അയല്‍വാശി. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,​ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തിൽ ഉണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here