നടന്‍ കിച്ച സുദീപ് ബിജെപിയിലേക്കെന്ന് റിപ്പോർട്ട്; കര്‍ണാടക തിരഞ്ഞെടുപ്പില്‍ മുഖ്യ താരപ്രചാരകനാകും

0
158

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാര്‍ട്ടി അംഗത്വം എടുക്കുമെന്നാണ് വിവരങ്ങള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കം.

തിരഞ്ഞെടുപ്പില്‍ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയ്ക്കായി ക്യാംപെയ്‌ന് ഇറങ്ങുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റു താരങ്ങളുമായി ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്. മെയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണും.

ഒട്ടനവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ‘വിക്രാന്ത് റോണ’യാണ് കിച്ച സുദീപ് നായകനായി എത്തിയ അവസാന ചിത്രം. ഈയടുത്ത് റിലീസ് ചെയ്ത ഉപേന്ദ്ര നായകനായെത്തിയ ‘കബ്‌സ’യില്‍ കിച്ച സുദീപ് അതിഥിവേഷത്തിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here