ദോശയില്‍ ഇങ്ങനെയുമൊരു പരീക്ഷണം; വൈറലായി വീഡിയോ

0
244

നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. അതില്‍ തന്നെ, പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ആണ് കൂടുതലും ശ്രദ്ധ നേടുന്നത്.

അത്തരത്തില്‍ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ നമ്മളില്‍ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമായ ദോശയിലാണ് പരീക്ഷണം നടക്കുന്നത്.മാങ്ങയുടെ പള്‍പ്പ് ഉപയോഗിച്ചാണ് ഇവിടെ ദോശയുണ്ടാക്കുന്നത്. ദോശക്കല്ലിലേയ്ക്ക് ആദ്യം ദോശമാവൊഴിക്കുന്നു. അതിലേയ്ക്ക് പിന്നീട് വെണ്ണയും ചേര്‍ക്കുന്നത് കാണാം. ഇതിന് മുകളിലേയ്ക്കാണ് മാങ്ങയുടെ പള്‍പ്പ് ഒഴിച്ചുകൊടുക്കുന്നത്. ശേഷം ദോശയുടെ മുകളിലേയ്ക്ക് ചീസും മല്ലിയിലയിലും വിതറുന്നതും കാണാം. പിന്നീട് ദോശ മുറിച്ചാണ് പ്ലേറ്റില്‍ മാങ്ങയുടെ പള്‍പ്പിനൊപ്പം വിളമ്പുന്നത്. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. ദോശ പ്രേമികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. വെറുപ്പിച്ചു എന്നും നശിപ്പിച്ചു എന്നുമൊക്കെ ആണ് പലരുടെയും അഭിപ്രായം. ഇത് വേണ്ടായിരുന്നു എന്നും ഈ ക്രൂരത ദോശയോട് വേണ്ടായിരുന്നു എന്നും ദോശ പ്രേമികള്‍ കമന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here