കർണാടക ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; 2 കുട്ടികൾ അടക്കം 6 മരണം

0
252

സമ്പാജെ: സുള്ള്യയ്ക്ക് സമീപം സമ്പാജെയിൽ കാറും കർണാടക ആർടിസി ബസ്സും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മടിക്കേരിയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് വരികയായിരുന്ന കാറും മംഗലാപുരത്ത് നിന്ന് മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മാണ്ഡ്യ ജില്ലയിൽ നിന്നുള്ള 9 പേരടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് കാറിലുണ്ടായിരുന്നത്. മംഗളുരുവിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here