വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍

0
392

വിമാനത്താവളത്തില്‍ 10 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി 18 യുവതികള്‍ പിടിയില്‍. ചത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. എല്ലാവരും സുഡാനില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് പുറമെ, ഒരു ഇന്ത്യക്കാരിയും അറസ്റ്റിലായിട്ടുണ്ട്.

. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 88 ലക്ഷം രൂപയുടെ ഇന്ത്യന്‍ നോട്ടുകളും കണ്ടെടുത്തു.

16.36 കിലോഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലും മുറിച്ച കഷണങ്ങളായും ആഭരണങ്ങളായും കണ്ടെടുത്തു. സ്വര്‍ണത്തിന്റെ മൊത്തം മൂല്യം ഏകദേശം 10.16 കോടി രൂപയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു.തുടര്‍ന്നാണിവര്‍ പിടിയിലാവുന്നത്. യുവതികളുടെ ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here