ന്യൂഡല്‍ഹി: ഗോമൂത്രം ഇന്ത്യന്‍ വിപണികളില്‍ ഔഷധമായി വില്‍പ്പന നടത്തുന്നതിനിടെ ഗോമൂത്രത്തിന്റെ ഉപയോഗം മനുഷ്യശരീരത്തിന് അപകടകരമാണെന്ന് പഠനം. ഗോമൂത്രത്തില്‍ 14തരം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇന്ത്യയിലെ പ്രമുഖ മൃഗ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. ‘പശുക്കളുടെയും എരുമകളുടെയും മനുഷ്യരുടെയും അടക്കം 73 മൂത്രസാമ്പിളുകളാണ് പഠനത്തിനുപയോഗിച്ചതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പശു മൂത്രം ഉപയോഗിച്ച് ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി പശു മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകളാണ് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
ആയുര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്‌നോവിലേയും പിലിഭിത്തിലേയും ഫാര്‍മസികളിലും മറ്റു സ്വകാര്യ യൂണിറ്റുകളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള മരുന്ന് നിര്‍മാണം പുരോഗമിക്കുകയാണ്. കരള്‍ രോഗത്തിനും സന്ധി വേദനയ്ക്കുമായി എട്ടോളം മരുന്നുകളാണ് കണ്ടെത്തി നിര്‍മിച്ചിട്ടുള്ളതെന്ന് യു.പി ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്‍.ആര്‍.ചൗധരി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു.
ശുദ്ധീകരിച്ച ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ക്യാന്‍സറിനെയും കൊവിഡിനെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു. അതു സത്യമാണെന്ന തരത്തില്‍ ചില പഠനങ്ങളും പുറത്തുവന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ പഠനവുമായി ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളില്‍ നിന്നും 14തരം ബാക്ടീരിയകളാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ മനുഷ്യരുടെ വയറ്റിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ എസ്‌ഷെറിച്ചിയ കോളി ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്.