ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് കംപാനിയന്‍ മോഡ് ഫീച്ചര്‍. ഒരേസമയം രണ്ട് ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറാണ് ‘കംപാനിയന്‍ മോഡ്’.
പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.23.8.2ലാണ് ഈ സേവനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കംപാനിയന്‍ മോഡിനെ കുറിച്ച് കേട്ടു തുടങ്ങിയിരുന്നു. ഇത് വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.