രാഹുൽ ഗാന്ധിക്ക് ‘പണി’ വയനാട്ടിലും! എംപി ഓഫീസിലെ ടെലഫോൺ – ഇന്‍റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു; പിന്നാലെ പ്രതികരണം

0
189

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു. രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എൻ എൽ അറിയിച്ചു. അയോഗ്യനാക്കിയുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

അതേസമയം രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്ത് തുടങ്ങി. അഞ്ച് ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് പ്രവർത്തകർ. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു നടക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. കത്തിന് പിന്നാലെ രാഹുൽ വയനാട്ടിലേക്ക് എത്തുന്നുണ്ട്. ഈ മാസം 11 നാകും രാഹുൽ വയനാട്ടിലെത്തുക. അന്നേദിവസം വയനാട് മണ്ഡ‍ലത്തിൽ രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് യു ഡി എഫ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here