ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്; നടൻ ഷുക്കൂർ വക്കീൽ

0
531

വാസ്തവത്തിൽ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്, യാഥാർത്ഥ്യങ്ങളിൽ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവരാണെന്ന് നടൻ ഷുക്കൂർ വക്കീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു അവരുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചായിരുന്നു ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അവർ എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതൊന്നും കൃത്യമായ നിശ്ചയം പോലും അവർക്ക് ഇല്ല. നമ്മുടെ നാടിനെ കുറിച്ചോ ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല. മുമ്പെ നടന്ന പലരുടെയും പാത പിന്തുടരുകയാണവർ. ഒരു പുന:രാലോചനയും കൂടാതെ .
ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ പോലും ഒരു മടിയും കൂടാതെ ചെയ്യുമെന്നും ഷുക്കൂർ വക്കീൽ കുറിച്ചു.

പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാർ മാത്രമല്ല , മറ്റു നിർവധി ഉദാഹരങ്ങൾ ഉണ്ട് .സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം . അതിൽ PhD നേടിയതിനു ശേഷമാണ് പൊതു പ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത്. ആധുനിക ജനാധിപത്യ ബോധവും മനുഷ്യവകാശങ്ങളും ജെൻന്റർ ഇക്വാലിറ്റിയും ഒന്നും അവരുടെ സിലബസിൽ ഇല്ല . ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ചു ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ വെച്ച് സ്വർണ്ണം കടത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്.

ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്.
വാട്ടർ ടൈറ്റ് കമ്പാർട്ടുകളിൽ നിന്നും അവരെ പുറത്തു കടത്തി കാറ്റും വെളിച്ചവും നൽകിയാൽ അവർ മെച്ചപ്പെട്ട മനുഷ്യരാകും. അല്ലാഹു സകലർക്കും നേരായി വഴി കാട്ടി കൊടുക്കട്ടെയെന്നും ഷുക്കൂർ വക്കീൽ കുറിച്ചു.

ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വാസ്തവത്തിൽ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്. യാഥാർത്ഥ്യങ്ങളിൽ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവർ .
അവർ എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതൊന്നും കൃത്യമായ നിശ്ചയം പോലും അവർക്ക് ഇല്ല .
നമ്മുടെ നാടിനെ കുറിച്ചോ ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല . മുമ്പെ നടന്ന പലരുടെയും പാത പിന്തുടരുകയാണവർ . ഒരു പുന:രാലോചനയും കൂടാതെ .
ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ പോലും ഒരു മടിയും കൂടാതെ ചെയ്യും . അതിനു ന്യായങ്ങളും പറയും. പോക്സേ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാർ മാത്രമല്ല , മറ്റു നിർവധി ഉദാഹരങ്ങൾ ഉണ്ട് .
സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം . അതിൽ PhD നേടിയതിനു ശേഷമാണ് പൊതു പ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത് . സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഗംഭീരമായി പറയും . അശ്ലീല ഗോഷ്ഠിയും അശ്ലീല വർത്തമാനവും പൊതു വേദികളിൽ വലിയ ബാസ്സോടെ പറയുന്നതിൽ അവർക്കു ഒരു ലജ്ജയുമില്ല .
സ്ത്രീകളെ മനുഷ്യരായി പോലും കാണാൻ മടിയാണ് . പഞ്ചായത്ത് പ്രസിഡന്റ് സ്ത്രീയായത് കൊണ്ടു മാത്രം വേദിയിൽ നിന്നും ഇറക്കി വിടുവാൻ പോലും മടിക്കാത്ത സാമൂഹ്യ ബോധമാണ് പലരെയും ഭരിക്കുന്നത്.
ആധുനിക ജനാധിപത്യ ബോധവും മനുഷ്യവകാശങ്ങളും ജെൻന്റർ ഇക്വാലിറ്റിയും ഒന്നും അവരുടെ സിലബസിൽ ഇല്ല . ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ചു ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ വെച്ച് സ്വർണ്ണം കടത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്.
ഉസ്താദുമാർ നിരപരാധികളാണ് , വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്.
വാട്ടർ ടൈറ്റ് കമ്പാർട്ടുകളിൽ നിന്നും അവരെ പുറത്തു കടത്തി കാറ്റും വെളിച്ചവും നൽകിയാൽ അവർ മെച്ചപ്പെട്ട മനുഷ്യരാകും.
അല്ലാഹു സകലർക്കും നേരായി വഴി കാട്ടി കൊടുക്കട്ടെ.
ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here