‘മമ്മൂക്കാ, കപ്പിത്താൻ കംപ്ലീറ്റ്‌ലി ഔട്ട്‌, കൊച്ചി പഴയ കൊച്ചിയല്ല’; ജസ്റ്റ് റിമംബർ ദാറ്റ്; പി.കെ അബ്ദു റബ്

0
178

ബ്രഹ്മപുരത്ത് സൗജന്യ മെഡിക്കല്‍ സംഘത്തെ അയച്ച് കൊച്ചിയില്‍ വിഷപ്പുക വരുത്തിയ ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ രംഗത്തുവന്ന നടൻ മമ്മൂട്ടിക്ക് ഇന്നലെ അഭിനന്ദനപ്രവാഹമായിരുന്നു. എന്നാൽ ഈ അവസരത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി പി.കെ അബ്ദു റബ്.

മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല.നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം ഡിവൈഎഫ്ഐ ഉണ്ടായിട്ടും, നോ രക്ഷയെന്നും പി.കെ അബ്ദു റബ് ഫേസ്ബുക്കിൽ കുറിക്കുന്നു.

പി.കെ അബ്ദു റബ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

 

മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിൻ്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്… മമ്മൂക്കാ നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും.. നോ രക്ഷ…!

കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്‌. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബർ ദാറ്റ്…

LEAVE A REPLY

Please enter your comment!
Please enter your name here