പ്രവാസിയുടെ മരണത്തില്‍ പോലും തനിക്കെന്ത് കിട്ടുമെന്നാണ് ചിന്ത; ഉള്ളുപൊള്ളുന്ന ആ അനുഭവം സോഷ്യല്‍ മീഡിയയില്‍

0
239

ദുബൈ: മറ്റുള്ളവര്‍ക്ക് വേണ്ടി എരിഞ്ഞൊടുങ്ങുന്ന ജീവിതങ്ങളാണ് മിക്ക പ്രവാസികളുടെയും നല്ലൊരു നാളെ സ്വപ്‍നം കണ്ട് കടല്‍കടക്കുന്ന പ്രവാസികളെ പലരും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള യന്ത്രം പോലെ കാണുന്നത് സിനിമകളില്‍ മാത്രമല്ല. അതിനിടയില്‍ സ്വന്തത്തിന് വേണ്ടി ജീവിക്കാന്‍ നേരം കിട്ടാത്ത അനവധിപ്പേരുണ്ട്. അങ്ങനെ ചിലര്‍ക്ക് ജീവന്‍ പോലും മറുനാട്ടില്‍ നഷ്ടമാവുന്നു. വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പോലും തനിക്കെന്താണ് നേട്ടമെന്ന് മാത്രം ആലോചിക്കുന്ന ബന്ധുക്കളെ കുറിച്ചുള്ള അനുഭവം വിവരിക്കുകയാണ് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ അഷ്റഫ് താമരശേരി.

 

അടുത്തിടെ യുഎഇയില്‍ മരിച്ച ഒരു മലയാളി യുവാവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവരില്‍ നിന്ന് പ്രതികരണമാണ് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ജോലി ആവശ്യാര്‍ത്ഥം നാട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വെച്ചായിരുന്നത്രെ ആ പ്രവാസിയുടെ മരണം. മൃതദേഹം നാട്ടിലെത്തിക്കാന്‍ എത്ര ചെലവ് വരുമെന്ന് നാട്ടില്‍ നിന്ന് ചിലര്‍ വിളിച്ച് അന്വേഷിച്ചു. ചെലവ് എത്രയെന്ന് അറിയിച്ചപ്പോള്‍ അത്രയും പണം ചെലവഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും മൃതദേഹം അവിടെ തന്നെ സംസ്‍കരിക്കാനുമായിരുുന്നു ബന്ധുക്കളുടെ നിര്‍ദേശം.

രംഗത്ത് വന്നിരുന്നു. മനുഷ്യന്റെ കാര്യം ഇത്രയേയുള്ളൂ. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നവരായി മാറുന്നു മനുഷ്യർ.

നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ നന്മകൾ വാർഷിക്കുമാറാകട്ടെ.

അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ….

LEAVE A REPLY

Please enter your comment!
Please enter your name here