ഹൊസങ്കടി: ഒരാഴ്ച്ച മുമ്പ് കഞ്ചാവ് കേസില്‍ കര്‍ണാടക ജയിലില്‍ നിന്ന് പുറത്തിറിങ്ങിയ യുവാവിനെ കുന്നിന് മുകളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവൂര്‍ റോഡ് ചൗക്കിയിലെ രമേശന്റെ മകന് ബീഷിത്ത് (21) ആണ് മരിച്ചത്. 20 ദിവസം മുമ്പ് കര്‍ണാടക പൊലീസ് ബീഷിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച്ച മുമ്പാണ് റിമാണ്ട് കാലാവധി കഴിഞ്ഞ് ജാമ്യത്തില്‍ പുറത്തിറിങ്ങിയത്.
ഇന്നലെ രാവിലെ മുതല്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ വീടിന് സമീപം ഉദ്യാവര്‍ കുത്തലെ കുന്നിന് മുകളിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.