ഐ ​ഫോ​ണി​ന് പ​ക​രം​ സോ​പ്പ്, 25,000 ന​ഷ്ട​പ​രി​ഹാ​രം

0
191

ബം​ഗ​ളൂ​രു: ഫ്ലി​പ്കാ​ർ​ട്ടി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക്ക് ഐ ​ഫോ​ണി​ന് പ​ക​രം അ​ല​ക്കു​സോ​പ്പ് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ 25,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ്.ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഹ​ർ​ഷ എ​സ്. എ​ന്ന വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. 2021ൽ ​ഹ​ർ​ഷ ഐ​ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, കി​ട്ടി​യ പാ​ർ​സ​ൽ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ 140 ഗ്രാ​മു​ള്ള നി​ർ​മ ഡി​റ്റ​ർ​ജ​ന്‍റ്​ ബാ​റും കീ​പാ​ഡ് ഫോ​ണും. ഇ​തി​നെ​തി​രെ ഹ​ർ​ഷ കൊ​പ്പാ​ളി​ലെ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഫ്ലി​പ്പ്കാ​ർ​ട്ടി​നോ​ടും റീ​ട്ടെ​യി​ല​ർ​മാ​രോ​ടും സേ​വ​ന വീ​ഴ്ച​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,000 രൂ​പ ന​ൽ​കാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here