അധ്യാപകനെതിരേയുള്ള ലൈംഗികാതിക്രമ പരാതി; അധ്യാപകർക്കിടയിൽ വിവാദം

0
258

കുമ്പള : അധ്യാപകൻ ലൈംഗി േകാദ്ദേശ്യത്തോടെ പെരുമാറുന്നുവെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകർക്കിടയിൽ അഭിപ്രായഭിന്നത. ആരോപണവിധേയനായ അധ്യാപകൻ നിരപരാധിയാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്നുമാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം. എന്നാൽ, പി.ടി.എ.യും കുറച്ച് അധ്യാപകരും ചേർന്ന് ആരോപണവിധേയനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് മറുവിഭാഗവും പറയുന്നു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാത്തതിനാൽ കേസെടുക്കാൻ പോക്സോനിയമപ്രകാരം കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

സ്‌കൂൾ വിദ്യാർഥിനികളാണ് അധ്യാപകനെതിരേ സ്കൂൾ പരാതിപ്പെട്ടിയിൽ കുറിപ്പുകളിട്ടത്. ഇത് ലഭിച്ച സ്കൂൾ കൗൺസിലറും അധികൃതരും വിഷയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

തുടർന്ന് കുമ്പള പോലീസിൽ വിദ്യാഭ്യാസവകുപ്പധികൃതർ പരാതി നൽകി. തുടരന്വേഷണത്തിൽ കുറിപ്പുകളിട്ടുവെന്നുപറയുന്ന എട്ട് വിദ്യാർഥിനികളും കൃത്യമായ മൊഴിനൽകാൻ തയ്യാറായില്ല. ഇതിന് പിന്നിൽ ചിലരുടെ സമ്മർദമുണ്ടെന്നും ആരോപണമുയർന്നു. അന്വേഷണത്തിനായി പി.ടി.എ. പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. ബുധനാഴ്ച സ്കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here