വിവാഹം നടക്കില്ലെന്ന് കരുതി, യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി; വിവരം അറിഞ്ഞ് അമ്പരന്ന് നാട്ടുകാര്‍

0
238

വിവാഹം നടക്കില്ലെന്ന് കരുതി യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം നാടുവിട്ട് പോയത്. മുട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി കടന്നത്.

സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ ഇരുവരും ബാംഗ്ലൂരില്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം എസ്എച്ച്ഒ പറഞ്ഞു.

രണ്ടുപേരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇരു വീട്ടുകാരും തമ്മില്‍ നേരത്തെതന്നെ ആലോചിച്ച് വിവാഹം ഉറപ്പിച്ചതാണ് പക്ഷെ, ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം ഇറങ്ങിപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here