ഇതെങ്ങനെ സംഭവിച്ചു , ഇത് ബിരിയാണി മാജിക് ; വൈറല്‍ വീഡിയോ

0
220

സാമൂഹികമാധ്യമങ്ങളില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ജനശ്രദ്ധ കിട്ടുന്നതും പതിവാണ്. പുതിയ പാചക പരീക്ഷണങ്ങളും ഭക്ഷണങ്ങളുടെ വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം ഇതില്‍ വിഷയമാകാറുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ജനശ്രദ്ധ കിട്ടുന്നതും പതിവാണ്. പുതിയ പാചക പരീക്ഷണങ്ങളും ഭക്ഷണങ്ങളുടെ വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം ഇതില്‍ വിഷയമാകാറുണ്ട്.

ഇപ്പോഴിതാ ‘ഡെല്‍ഹി ഫുഡ് നെസ്റ്റ്’ എന്ന പേജില്‍ പങ്ക് വെച്ച വീഡിയോയാണ് ഇത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ദില്ലിയിലെ ഫര്‍സി കഫേയില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ‘ഇല്യൂഷന്‍ ബിരിയാണി’ യെന്നാണ് വീഡിയോയില്‍ കാണുന്ന ബിരിയാണിയെ അവര്‍ വിശേഷിപ്പിക്കുന്നത്.

ഇത് ശരിക്കുമുള്ള ബിരിയാണിയല്ലേയെന്ന് വീഡിയോ കാണുമ്പോള്‍ തോന്നും. അതോ നമുക്ക് തോന്നിയതാണോയെന്നും സംശയം വന്നേക്കാം. ഭക്ഷണം കഴിക്കാന്‍ എത്തിയ ആളിന്റെ മുന്നില്‍ നിന്നുകൊണ്ട് ഒഴിഞ്ഞ ഒരു ജാറിലേക്ക് ബിരിയാണി അരിയും, മസാലകളും, മുട്ടയും, ഉള്ളിയും അടക്കമുള്ള ചേരുവകള്‍ ഇടുന്നു.

ശേഷം ഇത് അടച്ചുവെച്ചുകൊണ്ടു ജാര്‍ നന്നായി കുലുക്കുകയാണ്. ശേഷം ജാര്‍ തുറക്കുമ്പോള്‍ കാണുന്നത് നല്ല ആവി പൊങ്ങുന്ന ബിരിയാണിയാണ്. ഇതില്‍ മറ്റ് കഷ്ണങ്ങളെല്ലാം കാണാന്‍ കഴിയും. മാജിക് പോലെയാണ് കാണുമ്പോള്‍ തോന്നുന്നത്. ഇതെങ്ങനെ സംഭവിച്ചതെന്ന് വീഡിയോ കാണുന്നവര്‍ അത്ഭുതപ്പെടും.

ഇത് മാജിക് തന്നെയാണെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. വീഡിയോടെ ഇടയ്ക്ക് ‘കട്ട്’ വരുന്നുണ്ടെന്നും, നേരത്തെ തയ്യാറാക്കിയ ബിരിയാണിയാണ് ജാറിലുള്ളതെന്നും ബാക്കി ചെയ്യുന്നതെല്ലാം വെറും പ്രകടനമാണെന്നുമെല്ലാം കമന്റ് വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here