ഇതെന്ത് മാല? വൈറലായി മേക്കപ്പ് ആർട്ടിസ്റ്റ് ഷെയർ ചെയ്ത യുവതിയുടെ വീഡിയോ

0
205

സാമൂഹിക മാധ്യമങ്ങൾ തുറന്നാൽ അനേകം അനേകം വീഡിയോകൾ ഓരോ ദിവസവും നമുക്ക് കാണാം. അതിൽ നമ്മെ രസിപ്പിക്കുന്നതുണ്ട്, നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നതുണ്ട്, വേദനിപ്പിക്കുന്നതുണ്ട് അങ്ങനെ ഒരുപാട് തരത്തിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അതുപോലെ തന്നെ ആളുകളുടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വരുന്നത് കുറവല്ല. അതുപോലെ ഒരു യുവതിയുടെ ആഭരണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

നമുക്കറിയാം വിവാഹത്തിന് വിവിധ തരത്തിൽ ഒരുങ്ങുന്ന ആളുകളുണ്ട്. വലിയ ആഭരണങ്ങൾ ധരിക്കുന്നവരും തീരെ ആഭരണം ധരിക്കാത്തവരും ഒക്കെ ഉണ്ടാകാറുണ്ട്. ഇവിടെ ഒരു യുവതി വളരെ വലിയ ഒരു മാല ധരിച്ച് നിൽക്കുന്നതാണ് വീഡിയോ. ലെഹങ്കയാണ് യുവതിയുടെ വേഷം. യുവതി ധരിച്ചിരിക്കുന്നത് വളരെ വലിയ ഒരു മാലയാണ്. അതിന് രണ്ട് ഭാ​ഗങ്ങളുണ്ട്. ആദ്യത്തെ ഭാ​ഗം കഴുത്തിന്റെ അവിടെയാണ് എങ്കിൽ രണ്ടാമത്തെ ഭാ​ഗം വയറിന്റെ അവിടെയാണ്. വലിയ ഒരു പാത്രം പോലെയാണ് ഈ ഭാ​ഗം കിടക്കുന്നത്.

നിരന്തരം കമന്റുകൾ വന്നത് കൊണ്ടോ എന്തോ വീഡിയോയുടെ കമന്റ് ബോക്സ് ഓഫാക്കിയിരിക്കുകയാണ്. ദില്ലിയിൽ നിന്നുള്ള പ്രൊഫഷണൽ ഹെയർ ആൻഡ് മേക്കപ്പ് ആർട്ടിസ്റ്റായ Gagan Noni ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ലെഹങ്കയുടെ ഭം​ഗിയോ പെൺകുട്ടിയുടെ സൗന്ദര്യമോ ഒന്നും തന്നെ ഇത്രയും വലിയ ആഭരണങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നില്ല.

ഇതുപോലെയുള്ള അനേകം വീഡിയോകളും ചിത്രങ്ങളും മേക്കപ്പ് ആർട്ടിസ്റ്റ് പങ്ക് വയ്ക്കാറുണ്ട്. 115,560 ലൈക്കുകൾ ഇതുവരെ വീഡിയോയ്‍ക്ക് വന്ന് കഴിഞ്ഞു. ഏതായാലും മാല യുവതിയുടെ തന്നെയാണോ അതോ മേക്കപ്പ് ആർട്ടിസ്റ്റ് ധരിപ്പിച്ചത് ആണോ എന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here