ഭാര്യ പുരുഷസുഹൃത്തിനൊപ്പം പോയി; കാമുകന്‍റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍ത്താവിന്‍റെ പ്രതികാരം

0
311

പട്ന: ഭാര്യ കാമുകനൊപ്പം പോയതിന്‍റെ ദേഷ്യത്തില്‍ കാമുകന്‍റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍ത്താവ് പകരം വീട്ടി. ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം.

2009ലാണ് നീരജും റൂബി ദേവിയും വിവാഹിതരായത്. നാലു മക്കളാണ് ഇവര്‍ക്ക്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം നീരജ് തന്‍റെ ഭാര്യക്ക് മുകേഷ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തി.2023 ഫെബ്രുവരിയിൽ റൂബിയും മുകേഷും വിവാഹിതരായി.താമസിയാതെ നീരജ് അവരുടെ വിവാഹത്തെക്കുറിച്ച് അറിയുകയും ഭാര്യയെ തട്ടിക്കൊണ്ടുപോയതിന് മുകേഷിനെതിരെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും ആദ്യ വിവാഹത്തിൽ നിന്ന് രണ്ട് കുട്ടികളുള്ള മുകേഷ് സമ്മതിച്ചില്ലെന്നും അന്നുമുതൽ ഒളിവിലായിരുന്നുവെന്നും നീരജ് പറഞ്ഞു. തുടര്‍ന്ന് മുകേഷിന്‍റെ ഭാര്യയെ വിവാഹം ചെയ്യാന്‍ നീരജ് തീരുമാനിക്കുകയായിരുന്നു. കൗതുകകരമെന്ന് പറയട്ടെ മുകേഷിന്‍റെ ഭാര്യയുടെ പേരും റൂബിയെന്നാണ്.

ഫെബ്രുവരിയില്‍ തന്നെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. റൂബിയുടെ കുടുംബവും ഈ ബന്ധത്തെ അംഗീകരിച്ചു. വിചിത്ര വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുകേഷിന്‍റെ ഭാര്യയെ വിവാഹം കഴിക്കാൻ നീരജ് ആദ്യമേ പദ്ധതിയിട്ടിരുന്നതായി ചിലര്‍ കമന്‍റ് ചെയ്തു. വിവാഹിതർ പരസ്പരം ഒളിച്ചോടുന്നു, ഇവിടെ ഞാൻ ഇപ്പോഴും അവിവാഹിതനാണ്..എന്ന തരത്തിലുള്ള രസകരമായ കമന്‍റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here