ഷാപ്പിലിരുന്ന് കള്ള് കുടിച്ചു, വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു

0
276

തൃശ്ശൂർ: കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ പേരിൽ അറസ്റ്റ്. തൃശ്ശൂരിൽ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ  സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതാണ് കുറ്റം. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതേ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here