വെറും തള്ള്; പ്രധാനമന്ത്രി മോഡിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് നൊബേൽ അധികൃതർ; പിന്നിൽ ടൈംസ് നൗ

0
167

ന്യൂഡൽഹി: ഏറെ ചർച്ചയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. ടൈംസ് നൗ നൽകിയ ഈ വാർത്ത വ്യാജമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ സന്ദർശിക്കുന്ന നൊബേൽ പ്രൈസ് കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തോജ് സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞുവെന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്.

എന്നാൽ അദ്ദേഹം നൽകിയ അഭിമുഖത്തിൽ അത്തിരത്തിൽ പരാമർശിക്കുന്നില്ലെന്ന് പുറത്തുവന്ന വീഡിയോകൾ തെളിയിക്കുന്നു. കൂടാതെ, വാർത്ത വ്യാജമാണെന്ന് പറഞ്ഞ് അസ്ലെ തന്നെ രംഗത്തെത്തുകയും ചെയ്തു. ഈ വാർത്ത വ്യാജമാണ്. ഇതിന് ആരും ഓക്സിജനും ഊർജവും നൽകരുത് എന്നാണ് അദ്ദേഹ്ത്തിന്റെ പ്രതികരണം.

ലോകത്തിലെ മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് മോഡിയെന്നും അദ്ദേഹം കുറെ നാളായി പ്രധാനമന്ത്രിയായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു വികസ്വര രാജ്യമെന്ന നിലയിൽ നിന്ന് ഈ ലോകത്തിലെ പ്രാഥമിക സമ്പദ് വ്യവസ്ഥയിലൊന്നായി റെക്കോർഡ് സമയത്തിനുള്ളിൽ മാറിയിരിക്കുന്നു- എന്നാണ് അദ്ദേഹം എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്. ഈ വാക്കുകൾ വളച്ചൊടിച്ച് ആദ്യം വാർത്ത നൽകിയത് ടൈംസ് നൗ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here