ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച ‘പാമ്പ് പൂച്ച’യുടെ യാഥാര്‍ത്ഥ്യമെന്ത്?

0
295

ഴിഞ്ഞ ദിവസങ്ങളില്‍ ലോകമെങ്ങുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കറുപ്പും മഞ്ഞയും ഇടകലര്‍ന്ന ഒരു പൂച്ചയുടെ ചിത്രമായിരുന്നു അത്. ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നുള്ള പാമ്പ് പൂച്ച (snake cat) യാണിതെന്നും ഭൂമിയിലെ ഏറ്റവും അപൂർവ ഇനം പൂച്ചയാണെന്നും ചിത്രത്തോടൊപ്പം കുറിപ്പുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തിലുള്ളതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ട്വിറ്റര്‍, ഫേസ്ബുക്ക്, ടിക് ടോക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെല്ലാം ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

എന്നാല്‍ ചിത്രം വ്യാജമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. റഷ്യന്‍ ഫേസ്ബുക്ക് ഉപയോക്താവായ അലക്സ് വാസിലേവ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളില്‍ ചിത്രം ആദ്യം പങ്കുവച്ചത്. ‘ഈ ചിത്രം വരച്ചത് ആരെന്ന് അറിയില്ലെങ്കിലും അത് ആര്‍ട്ടിഫിഷ്യല്‍  ഇന്‍റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞു. ഒരു സാധാരണ പൂച്ചയുടെയും  കണ്ടല്‍ പ്രദേശത്ത് ജീവിക്കുന്ന പാമ്പിന്‍റെ ചിത്രവും ഉപയോഗിച്ചാകാം ഈ ചിത്രം സൃഷ്ടിച്ചതെന്നും’ അലക്സ് വാസിലേവ് പിന്നീട് തന്‍റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. പക്ഷേ അപ്പോഴേക്കും ചിത്രം ലോകം മുഴുവനുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിരുന്നു.

കണ്ടൽ പാമ്പിനെ (mangrove snake) ‘സ്വർണ്ണ വളയമുള്ള പൂച്ച പാമ്പ്’ (gold-ringed cat snake) എന്നും ഇതിനെ വിളിക്കുന്നു, ഇതിനെ തെക്കുകിഴക്കൻ ഏഷ്യയിലാണ് സാധാരണ കണ്ടുവരാറ്.  ആറ് – ഏഴ് അടി നീളം വരുന്ന പാമ്പുകളാണ് കണ്ടല്‍ പാമ്പുകള്‍. ഇവയുടെ ശരീരം മുഴുവനും കറുപ്പ് നിറമാണ്. എന്നാല്‍ വളയങ്ങള്‍ പോലെ മഞ്ഞവരകള്‍ ഇടയ്ക്കിടെ കാണാം. ഈ കടുത്ത മഞ്ഞ വരകള്‍ കാരണമാണ് ഇവയ്ക്ക് സ്വര്‍ണ്ണവളയന്‍ പാമ്പെന്നെ പേര് ലഭിച്ചത്. ചിത്രത്തിലുള്ള പാമ്പ് പൂച്ച യഥാര്‍ത്ഥത്തില്‍ ഉള്ള മൃഗമല്ലെന്ന് നാഷണൽ മ്യൂസിയം സ്‌കോട്ട്‌ലൻഡിലെ വെർട്ടെബ്രേറ്റുകളുടെ പ്രിൻസിപ്പൽ ക്യൂറേറ്ററും കാട്ടുപൂച്ചകളിൽ വിദഗ്ധനുമായ ഡോ. ആൻഡ്രൂ കിച്ചനര്‍ അറിയിച്ചു. പാമ്പ് പൂച്ച എന്നൊരു ജീവ് ലോകത്ത് ഉള്ളതായി ശാസ്ത്രീയമായ ഒരു സ്ഥിരീകരണവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here