തൃശൂർ: മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമിച്ച തടവുകാരൻ തൃശൂർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജിനെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയത്. ചാലക്കുടി കോടതിയിലെത്തിച്ച് മടങ്ങിയപ്പോഴാണ് മലദ്വരത്തിൽ കവറിൽ കെട്ടിയ വസ്തു കയറ്റിയത്. ജയിൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെ എക്സ് റേ എടുത്തു നോക്കി. എക്സ് റെയിൽ പൊതി കണ്ടെത്തിയതോടെയാണ് ഇയാളെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയത്. എക്സ് റെയിൽ കണ്ടെത്തിയത് ലഹരി വസ്തുക്കളെന്നാണ് പ്രതിയുടെമൊഴി. ഇതോടെ വയറൊഴിയാനുള്ള മരുന്നു നൽകി തൊണ്ടി മുതൽ പുറത്തു വരാനുള്ള കാത്തിരിപ്പിലാണ് ഏവരും.
സംഭവം ഇങ്ങനെ
വിയ്യൂർ അതീവസുരക്ഷാ ജയിലിലെ തടവുകാരനായ സൂരജ് എന്ന 24 കാരനെയാണ് തൃശൂർ മെഡിക്കൽ കോളജിലാണ് നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. വധശ്രമം, പിടിച്ചു പറി കേസുകളിൽ പ്രതിയായി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ പാർപ്പിച്ച തടവുകാരനാണ് പത്തനംതിട്ട സ്വദേശിയായ 24 കാരൻ സൂരജ്. ഇന്ന് രാവിലെ ചാലക്കുടി കോടതിയിൽ കൊണ്ടുപോയി തിരിച്ചു വന്നത് മുതൽ സൂരജിന് അസ്വസ്ഥത അനുഭവപ്പെട്ടു. സംശയം തോന്നിയ ജയിൽ ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ എടുത്ത് നോക്കി. മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ കടത്താൻ ശ്രമിച്ചതായി കണ്ടെത്തി. വൈകാതെ മെഡിക്കൽ കോളെജ് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് മാറ്റി. വയറൊഴിയാനുള്ള മരുന്നു നൽകി. കടത്തിയ വസ്തു പുറത്തു വരാനുള്ള കാത്തിരിപ്പിലാണ് പൊലീസും ആശുപത്രി അധികൃതരും.