ഓസ്‌കര്‍ നേടിയ ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ച് വിരാട് കോലി; വൈറല്‍ വീഡിയോ കാണാം

0
218

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ വിരാട് കോലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കുയായിരുന്നു. നിശ്ചിത ബോള്‍ ക്രിക്കറ്റില്‍ സ്റ്റാര്‍ക്ക് ആദ്യമായിട്ടായിരുന്നു കോലിയെ പുറത്താക്കുന്നത്. മനോഹരമായ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ റിവ്യൂ ചെയ്യാന്‍ പോലും താരം നിന്നില്ല. നേരെ പവലിയനിലേക്ക് നക്കുകയായിരുന്നു.

ബാറ്റിംഗില്‍ കോലി നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിംഗിനിടെ താരം ആരാധകര്‍ക്ക് വിരുന്നൊരുക്കി. ഓസ്‌കര്‍ ലഭിച്ച ആര്‍ആര്‍ആര്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് കോലി ഡാന്‍സ് കളിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കാലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്തായാലും കോലിയുടെ ചുവടുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വീഡിയോ കാണാം…

 

 

LEAVE A REPLY

Please enter your comment!
Please enter your name here