മുതലകള്‍ക്ക് നേരെ നടന്ന് ചെല്ലുന്ന ഒരു മനുഷ്യന്‍, പിന്നീട് സംഭവിച്ചത് കണ്ട് അമ്പരന്ന് സൈബര്‍ലോകം; വൈറല്‍ വീഡിയോ

0
231

മനുഷ്യരെ കണ്ടാല്‍ കടിച്ചുകീറി കൊല്ലുന്ന ഏറ്റവും അപകടകാരികളായ ജീവികളാണ് മുതലകള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ കണ്ടാല്‍ മുതലകള്‍ക്ക് മനുഷ്യന്‍മാരെ പേടിയാണോ എന്ന് തോന്നിപ്പോകും.

ഒരു ചതുപ്പ് നിലത്തിലൂടെ ഒരാള്‍ നടന്നു വരുന്നതാണ്. അവിടെ അങ്ങുമിങ്ങുമായി വെള്ളം കിടക്കുന്നുണ്ട്. എന്നാല്‍, അതിന് അധികം അകലെ അല്ലാതെ രണ്ട് മുതലകള്‍ കരയ്ക്ക് കയറി വിശ്രമിക്കുന്നതും കാണാം. ഈ മുതലകളുടെ നേരെ നടന്നുവരികയാണ് അയാള്‍. പക്ഷെ അത്ഭുതമെന്ന് പറയട്ടെ, ആള്‍ തൊട്ടടുത്തെത്തിയപ്പോഴേക്കും മുതലകള്‍ രണ്ടും വെള്ളത്തിലേക്ക് ചാടുന്നതാണ് കാണാന്‍ കഴിയുന്നത്.

അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയുടെ കാപ്ഷനില്‍ രാജ്യത്തെ മദ്യത്തിന്റെ ശക്തി എന്ന് എഴുതിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈറലായ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here