വാടിയ പച്ചക്കറി ‘ഫ്രഷ്’ ആക്കാൻ കച്ചവടക്കാര്‍ ചെയ്യുന്നത് ഇതാണോ?; വീഡിയോ…

0
252

ഭക്ഷണസാധനങ്ങള്‍- അത് എന്തുമാകട്ടെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്നതില്‍ പലവിധത്തിലുമുള്ള മായം കലരാൻ സാധ്യതയുണ്ട്. ഓരോ ഭക്ഷണസാധനത്തിന്‍റെയും സ്വഭാവത്തിന് അനുസരിച്ചിരിക്കും എന്ത് തരത്തിലുള്ള മായമാണ് ഇതില്‍ കലര്‍ത്തുക എന്നത്.

പഴങ്ങളും പച്ചക്കറികളുമാണെങ്കില്‍ അധികവും ഇവ കേടാകാതിരിക്കാനുള്ള കെമിക്കലുകള്‍ ചേര്‍ക്കുന്നതാണ് ഏവരുടെയും ആശങ്ക. പല കച്ചവടക്കാരും ഇതെല്ലാം ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും ഇത്തരത്തില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്നതില്‍ വ്യക്തതയില്ലതാനും.

എന്തായാലും ചിലരെങ്കിലും ഇത്തരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗിക്കാറുണ്ട് എന്നത് നേരത്തെ തന്നെ പല സംഭവങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഇപ്പോഴിതാ സമാനമായ രീതിയില്‍ വാടിയ പച്ചക്കറികള്‍ കെമിക്കലുകളുപയോഗിച്ച് ‘ഫ്രഷ്’ ലുക്കിലേക്ക് എത്തിക്കുന്നത് എങ്ങനെയെന്ന് കാണിക്കുകയാണ് ഒരു വീഡിയോ.

അമിത് തഡാനി എന്നയാളാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. നേരത്തെ ദേവരജാൻ രാജഗോപാലൻ എന്നയാള്‍ ലിങ്കിഡിനില്‍ പങ്കുവച്ചതാണ് ഈ വീഡിയോ എന്നും ഇദ്ദേഹം പറയുന്നു.

കറിവേപ്പിലയോ മല്ലിയിലയോ പോലുള്ള എന്തോ ഇലയാണ് വീഡിയോയില്‍ കാണുന്നത്. ഇത് വാടിത്തളര്‍ന്നിരിക്കുകയാണ്. എന്നാല്‍ കെമിക്കല്‍ നിറച്ച ഒരു ബക്കറ്റില്‍ ഇത് മുക്കിയെടുത്ത് മിനുറ്റുകള്‍ക്കുള്ളില്‍ ഇതിന്‍റെ ഇലകള്‍ പതിയെ വിടര്‍ന്നുവരികയാണ്. തുടര്‍ന്ന് പെട്ടെന്ന് തന്നെ കാഴ്ചയ്ക്ക് ‘ഫ്രഷ്’ ആയ ഇലകളെ പോലെയാകുന്നുണ്ട് ഇത്.

ഇങ്ങനെയാണോ കച്ചവടക്കാര്‍ ചെയ്യുന്നത് എന്നാണ് വീഡിയോ കണ്ട മിക്കവരുടെയും ആശങ്ക. എന്താണ് ഈ കെമിക്കല്‍ എന്നതും മിക്കവരുടെയും സംശയമാണ്. അതേസമയം ഈ കെമിക്കല്‍ പ്രശ്നമുണ്ടാക്കുന്നതല്ല എന്ന വാദവും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്തായാലും നാല് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

വൈറലായ വീഡിയോ കണ്ടുനോക്കൂ…

 

LEAVE A REPLY

Please enter your comment!
Please enter your name here