ഉപ്പളയിൽ ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

0
230

ഉപ്പള: ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേരെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ നിഖിലിലും സംഘവും അറസ്റ്റ് ചെയ്തു. വില്‍ക്കാന്‍ വേണ്ടി കൊണ്ടു പോയ ഓട്ടോറിക്ഷ മംഗളൂരു കുദ്രോളിയില്‍ കണ്ടെത്തി. ഉപ്പള പത്വാടിയിലെ സമദ് (30), സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ട്രി അബ്ദുല്ലയുടെ ഓട്ടോ ഫ്‌ളാറ്റിന് സമീപം വ്യാഴ്ച്ച രാത്രി നിര്‍ത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ഓട്ടോ കവര്‍ന്നതായി അറിയുന്നത്. അതിനിടെ മംഗളൂരു കുദ്രോളിയില്‍ വില്‍ക്കാന്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സമദിന് കര്‍ണാടകയില്‍ പത്തോളം കേസുകളും മഞ്ചേശ്വരത്ത് 7 കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here