യുഎഇയിലേക്ക് ഏത് ജോലിയും ചെയ്യാവുന്ന വിസ ലഭ്യമാക്കി ഫ്രീലാൻസർ വിസാസ് ഡോട്‌കോം

0
154

ദുബായ് : യുഎഇയിലേക്ക് വിസിറ്റിങ് വിസ എടുത്ത് ജോലി അന്വേഷിച്ചു പോകുന്നവർക്കും പ്രൊഫഷണലുകൾക്കും ഒരു പോലെ സഹായകരമാകുന്ന വിസ ഇപ്പോൾ ‘ ഫ്രീലാൻസർ വിസാസ് ഡോട്‌കോം’ലഭ്യമാക്കുന്നു.

18 വർഷത്തോളമായി ഷാർജ ആസ്ഥാനമായി ദുബായിലും അബൂദാബിയിലും ഓഫീസുള്ള സ്മൂത്ത് മാൻപവർ സപ്പ്‌ളൈ ആണ് ഫ്രീലാൻസർ വിസാസ് (www.freelancervisas.com ) എന്ന പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. ബിഗ്മേക്കർ ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ആണ് പ്ലാറ്റ്‌ഫോം സപ്പോർട്ട് നൽകുന്നത്.

നിരവധി ബിസിനസ്സ് സെറ്റപ്പ് കമ്പനികളും പിആർഒമാരെല്ലാം പല സ്‌കിൽ സെക്ടേഴ്സിലും ആവശ്യക്കാർക്ക് വിസ ലഭ്യമാക്കാറുണ്ട്. എന്നാൽ ഒരു സ്ഥാപനത്തിൽ വിസ അടിപ്പിക്കുകയും മറ്റൊരു സ്ഥാപനത്തിൽ ലേബർ കാർഡില്ലാതെ ജോലി ചെയ്യുകയും എന്നത് നിയമപരമല്ലാത്തതാണ്.

മാൻപവർ സപ്ലൈയുടെ ലൈസസ് ഇല്ലാത്ത ഒരു കമ്പനിക്കും ഇങ്ങനെ വിസ നൽകാനും മറ്റു കമ്പനികളിലേക്ക് ജോലിക്കാരെ നൽകാനും നിയമപരമായി അധികാരം ഇല്ല. ഓൺ ഡിമാൻഡ് ലേബർ സപ്ലൈ ഫോർ ടെമ്പററി വർക്ക് അറേഞ്ച്‌മെന്റ്സും പെർമെനന്റ് ലേബർ സപ്ലൈ യും നടത്തണമെങ്കിൽ ഒരു മില്യൺ യുഎഇ ദിർഹം (രണ്ടു കോടി നാൽപ്പത് ലക്ഷം രൂപ ) ഗവൺമെന്റിൽ കെട്ടിവെച്ചാൽ മാത്രമാണ് അംഗീകാരം ലഭിക്കുക.

80 കമ്പനികൾക്ക് മാത്രമാണ് അത്തരത്തിൽ ലൈസൻസ് ഉള്ളത്. അതിൽ തന്നെ വിരലിൽ എണ്ണാവുന്ന കമ്പനികൾ ആണ് ഏത് കാറ്റഗറിയിലേക്കും വിസ നൽകുന്നുള്ളൂ. ദുബായിലും അബുദാബിയിലും ആയി ഇത്തരത്തിൽ ഉള്ള രണ്ട് ലൈസൻസ് സ്വന്തമായുള്ള സ്ഥാപനമാണ് സ്മൂത്ത് മാൻപവർ സർവീസ്.

നൂറു പേർക്ക് ആദ്യ ആറുമാസം ഒരാളും അടുത്ത ആറു മാസം 3 ശതമാനവും രണ്ടാമത്തെ വർഷം അത് 4 ശതമാനവും ലോക്കൽസിനെ നിയമിക്കണമെന്ന എമിറാത്തിയേഷൻ നിർബന്ധമാക്കിയതോടെ മാൻപവർ സപ്ലൈ കമ്പനികളുടെ പ്രസക്തി വളരെ വർധിച്ചിരിക്കുകയാണ്.

ഒരു സ്‌കിൽ സെക്ടറിൽ ഇത്തരത്തിൽ വിസ എടുക്കുന്ന ഒരു ഒരു ഉദ്യോഗാർഥിയെ നിയമിക്കാൻ കമ്പനികളും ഇഷ്ടപ്പെടുന്നു. സ്വന്തം വിസ ആവുന്നത് കൊണ്ട് തന്നെ ജോലി ആവശ്യമെങ്കിൽ തുടരാനും ഇഷ്ടമില്ലെങ്കിൽ സ്വാതന്ത്ര്യപൂർവ്വം അടുത്ത ജോലിയിലേക്ക് പോകാനുമെല്ലാം ഫ്രീലാൻസർ വിസയിലൂടെ സാധിക്കുന്നു എന്നത് കൊണ്ട് ഫ്രീലാൻസർ വിസക്ക് ആവശ്യക്കാർ കൂടി വരികയാണ്.

വിസിറ്റിങ് വിസ എടുത്ത് വരുന്നവർക്ക് രണ്ട് മാസത്തെ കാലാവധിക്ക് ശേഷം പുതുക്കണമെങ്കിൽ മറ്റൊരു രാജ്യത്ത് പോയാൽ മാത്രമേ സാധിക്കൂ എന്നതും ഇത്തരം മൾട്ടി എൻട്രി സാധ്യമായ ഫ്രീലാൻസർ വിസ എടുത്ത് വരാൻ ആകർഷമാക്കുന്ന കാരണമാകുന്നുണ്ട്.

ഏത് സെഗ്മെന്റുകളിലേക്കും ദുബായ് -അബുദാബി വിസ ലഭിക്കാൻ ഏകദേശം രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് ചിലവ് വരുന്നത്. പാർട്ണർ, ഇൻവെസ്റ്റർ വിസകൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്കും സ്റ്റാർട്ടപ്പ് കമ്പനി ഫോർമേഷനും ഈ പ്ലാറ്റ്ഫോമിലൂടെ തന്നെ ലഭ്യമാക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ: +971 50 994 0290, +971 50 112 0643
എന്നീ കോണ്ടാക്റ്റ് നമ്പറുകളിൽ വിളിക്കാം. വാട്‌സ് ആപ്പ് ചെയ്യാം.
വെബ്സൈറ്റ് : www.freelancervisas.com

LEAVE A REPLY

Please enter your comment!
Please enter your name here