“‘ഇത് കർണാടകയാണ്, ഞാൻ എന്തിന് ഹിന്ദിയിൽ സംസാരിക്കണം?’; പ്രകോപിതനായി ഓട്ടോറിക്ഷാ ഡ്രൈവർ”

0
306

“ബാംഗ്ലൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട സ്ത്രീകളോട് തർക്കിക്കുന്ന വീഡിയോ പുറത്ത്​. ട്വിറ്ററിൽ ഇതിനകം വീഡിയോ 38,000 ആളുകൾ കണ്ടുകഴിഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്ത ഓട്ടോറിക്ഷാ ഡ്രൈവറെ പലരും അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് വാദപ്രതിവാദത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.”

“”ഇത് കർണാടകയാണ്, നിങ്ങൾ കന്നഡയിൽ സംസാരിക്കണം” എന്ന് ഓട്ടോറിക്ഷ ഡ്രൈവർ സ്ത്രീകളോട് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിങ്ങൾ ഉത്തരേന്ത്യക്കാരാണ്. നിങ്ങൾ എന്തിനാണ് കർണാടകയിൽ വന്നത്? ഡ്രൈവർ ചോദിച്ചു. “ഇല്ല, ഞങ്ങൾ കന്നഡ സംസാരിക്കില്ല. ഞങ്ങൾ എന്തിന് കന്നഡയിൽ സംസാരിക്കണം?” എന്നായിരുന്നു യാത്രക്കാരുടെ മറുപടി.

ഇതോടെ പ്രകോപതനായ ഓട്ടോറിക്ഷാ ഡ്രൈവർ വാഹനം നിർത്തി. “ഇത് ഞങ്ങളുടെ ഭൂമിയാണ്, നിങ്ങളുടെ ഭൂമിയല്ല. ഞാൻ എന്തിന് ഹിന്ദിയിൽ സംസാരിക്കണം? എന്ന്​ ചോദിച്ചു. സ്ഥിതി പന്തിയല്ല എന്ന്​ മനസിലാക്കിയ യാത്രക്കാർ ഓട്ടോയിൽനിന്നും ഇറങ്ങി മടങ്ങുന്നതും വീഡിയോയിൽ കാണാം. വിഷയം കർണാടകയിൽ വലിയ ചർച്ചകൾക്ക്​ വഴിവെച്ചിട്ടുണ്ട്​.”

LEAVE A REPLY

Please enter your comment!
Please enter your name here