ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റം വരുന്നു

0
232

മൊബൈൽ ബാങ്കിങ്ങും, എടിഎം സർവീസും, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങളുൾപ്പടെ നിലവിലുണ്ടെങ്കിലും ബാങ്കിൽ നേരിട്ടെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നുമില്ല. ബാങ്കുകളിലെ തിരക്കുകൾ തന്നെയാണ് അതിന് തെളിവും. എന്നാൽ ബാങ്ക് ജീവനക്കാർക്ക് സന്തോഷമുള്ള വാർത്തയാണ് ഇപ്പോൾ വരുന്നത്.

ബാങ്ക് ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമായ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടൻ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇത് സംബന്ധിച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.എന്നാൽ ഒരു മാസത്തിൽ രണ്ട് അവധി ദിനങ്ങൾ വർധിപ്പിക്കുന്നതിനാൽ ബാങ്ക് ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരും.

അതായത് ആഴ്ചയിൽ ശനിയാഴ്ച കൂടി അവധി നൽകി ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാകുമ്പോൾ, ബാങ്ക് ജീനക്കാർ ഓരോ ദിവസവും 40 മിനുറ്റ് അധികസമയം ജോലി ചെയ്യേണ്ടതായി വരും. നിലവിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിദിനങ്ങളാണ്്. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമെന്ന നിയമം വരുന്നതോടെ മാസത്തിലെ എല്ലാ ശനി ഞായർ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും.

മാത്രമല്ല എല്ലാ ശനിയാഴ്ചകളും അവധിദിനമാകുമ്പോൾ ജീവനക്കാരുടെ ജോലി സമയവും പുനക്രമീകരിക്കും. ദിവസവും രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെ ജീവനക്കാർ,  40 മിനിറ്റ് അധികം ജോലി ചെയ്യേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് 2022 ൽ എൽഐസി പ്രവൃത്തിദിവസങ്ങൾ ആഴ്ചയിിൽ അഞ്ചാക്കി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് യൂണിയനുകളുടെ സമാന ആവശ്യവും ശക്തമായത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിലെ സെക്ഷൻ 25 പ്രകാരം മാസത്തിലെ എല്ലാ ശനിയാഴ്ചകളും സർക്കാർ അവധിയായി പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here