സംസ്ഥാനത്ത് വേനൽ ചൂടിന് കാഠിന്യമേറുന്നു: ഇന്ന് ആറ് സ്ഥലങ്ങളിൽ താപനില 40 ഡിഗ്രീക്ക് മുകളിൽ

0
164

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്നു. സംസ്ഥാനത്തെ പലയിടത്തും കടുത്ത ചൂടാണ് ഇന്നും അനുഭവപ്പെട്ടത്. ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ ഇരിക്കൂറിലാണ് 41 ഡിഗ്രി സെൽഷ്യസ്.

കണ്ണൂർ എയർപോർട്ടിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂർ ചെമ്പേരിയിൽ 41.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. പാലക്കാട് എരിമയൂരിൽ 40.5 ഡിഗ്രി സെൽഷ്യസും കാസർകോട് പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. കണ്ണൂർ ആറളത്ത് 40.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. അടുത്ത ദിവസങ്ങളിലും താപനില കൂടുതലാവാൻ തന്നെയാണ് സാധ്യത.

 

LEAVE A REPLY

Please enter your comment!
Please enter your name here