‘മോദി സ‍ര്‍ക്കാരിന്റെ അജണ്ട: അയോഗ്യനാക്കിയത് 4 ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനം ജയിപ്പിച്ച നേതാവിനെ’: കോൺഗ്രസ്

0
252

ദില്ലി : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമ‍ശിച്ച് കെസി വേണുഗോപാൽ. നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് കേവലമൊരു കാരണം പറഞ്ഞ് അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കമായിരുന്നു ബിജെപി തുടക്കം മുതൽ നടത്തിയിരുന്നത്. അദാനിക്കെതിരെ പ്രസംഗിച്ചത് മുതലാരംഭിച്ചതാണ് ഈ നീക്കം. ലണ്ടൻ പ്രസംഗത്തിൽ മറുപടി നൽകാൻ രാഹുൽ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല. ഇനിയൊരിക്കലും ലോക്സഭയിൽ സംസാരിക്കരുതെന്നതിനാലാണിപ്പോൾ അയോഗ്യനാക്കിയത്. മോദി സർക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുലിനെതിരായ നീക്കമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ എന്തു ചെയ്താലും ആരും ചോദിക്കില്ലെന്ന സ്ഥിതിയായി. എല്ലാ കാര്യത്തിലും ചോദ്യമുയ‍ര്‍ത്തിയതിനാൽ രാഹുലനെ അയോഗ്യനാക്കി നിശബ്ദമാക്കാനുള്ള ശ്രമമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here