പെട്രോളിന് മുതൽ കളിപ്പാട്ടത്തിന് വരെ വില വർദ്ധിക്കും; ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങൾ

0
161

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം നാളെ ആരംഭിക്കുകയാണ്. സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില 2 രൂപ കൂടുന്നതടക്കം കേന്ദ്ര, സംസ്ഥാന ബജറ്റുകളിലെ നിര്‍ദ്ദേശങ്ങളെല്ലാം നാളെ മുതല്‍ നടപ്പാവുകയാണ്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

ഇന്ധന വില വർദ്ധനവ്

കേരളത്തിനെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ 1 മുതല്‍ പെട്രോള്‍ ഡീസല്‍ വില 2 രൂപ കൂടാന്‍ പോകുന്നു എന്നതാണ് പ്രധാനം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സെസ് ഒന്നാം തിയതി നിലിവില്‍ വരുകയാണ്. നിലവില്‍ പെട്രോളിന് 105 രൂപ 59 പൈസയും ഡീസലിന് 94 രൂപ 53 പൈസയുമാണ് എറണാകുളത്തെ വില. 107  രൂപ 71 പൈസയാണ് പെട്രോളിന് തിരുവനന്തപുരത്തെ വില. ഏപ്രിൽ ഒന്നാം തിയതി മുതല്‍ 2 രൂപ കൂടും.

നികുതി ഇളവുകൾ

ആദായ നികുതി സ്കീമിലെ മാറ്റങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷം നടപ്പാകാന്‍ പോവുകയാണ്. അതായത് ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതനുസരിച്ച് പുതിയ സ്കീമില്‍ ചേരുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കും. അഞ്ച് ലക്ഷത്തില്‍ നിന്നും ഏഴ് ലക്ഷമായി റിബേറ്റ് പരിധി ഉയര്‍ത്തിയതിനാല്‍ 7 ലക്ഷം രൂപ വെര വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ സ്കീമനുസരിച്ച് നികുതി നല്‍കേണ്ടതില്ല. ഇത് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്.

വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങൾ

കേന്ദ്ര ബജറ്റ് പ്രഖ്യാപനമനുസരിച്ച് ചില ഉത്പന്നങ്ങളുടെ വില കൂടുകയും കുറയുകയും ചെയ്യുന്നത് ഏപ്രില്‍ 1 ന് നിലവില്‍ വരും. സ്വര്‍ണ്ണ ബാര്‍, പ്ലാറ്റിനം ഇറക്കുമതി ചെയ്ത കളിപ്പാട്ടം എന്നിവയുടെ വില കൂടും എന്നാല്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ വിലയില്‍ നേരിയ കുറവ് ഏപ്രില്‍ 1 മുതല്‍ ഉണ്ടാകും

സ്വർണത്തിൽ എച്ച്‌യുഐഡി ഹാള്‍മാര്‍ക്ക് 

ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് എച്ച്‌യുഐഡി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിബന്ധന നിലവില്‍ വരുകയാണ്. ഇതിലൂടെ ആഭരണത്തിന്‍റെ തൂക്കം, കടയുടെ പേര്, സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി തുടങ്ങിയവയെല്ലാം എളപ്പത്തില്‍ അറിയാനാകും. എന്നാല്‍ നിലവില്‍ തന്നെ ഹാള്‍മാര്‍ക്ക് ആഭരണങ്ങള്‍ക്ക് ഉള്ളതിനാല്‍ ഇത് നടപ്പാക്കാന്‍ ആറ് മാസത്തെ സാവകാശം വേണമെന്നാവശ്യപ്പെട്ട് സ്വര്‍ണ്ണ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനാല്‍ കോടതി തീരുമാനമനുസരിച്ചേ ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകു

ഭൂമി ഇടപാടുകൾ

ഭൂമിയുടെ ന്യായ വില 20 ശതമാനം ഏപ്രില്‍ 1 മുതല് വർധിക്കും. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ നിരക്കുകളും ഏപ്രില്‍ 1 മുതല്‍ ഉയരും. പുതിയ അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നമ്പര്‍ കിട്ടി ആറ് മാസത്തിനകം രജിസ്റ്റര്‍ ചെയ്ാല്‍ മതിയെന്ന ആനുകൂല്യത്തില്‍ മാറ്റമുണ്ട്. മാര്‍ച്ച് 31 നകം രിജസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പുതിയ കണക്കനുസരിച്ച് രജിസ്ടേഷന്‍ നിരക്ക് കൂടും.നിലവിലെ ഭൂനികുതി, വസ്തു നികുതി എന്നിവ പിഴയില്ലാതെ ഏപ്രില്‍ 1 നു മുമ്പ് അടക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here